പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തുടക്കമായി

കാസര്‍കോട്: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തുടക്കമായി. പ്ലസ്ടു പരീക്ഷ രാവിലേയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുന്നത്. ജില്ലയില്‍ 19,354 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8763 കുട്ടികളും പരീക്ഷ എഴുതും. നേരത്തേ മാര്‍ച്ച് 17നാണ് പരീക്ഷ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. ഇതാദ്യമായാണ് ഏപ്രിലില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അധ്യയന വര്‍ഷം ഭാഗികമായി നഷടപ്പെട്ടതിനാല്‍ ജനുവരിയിലാണ് ബാച്ചുകളായി […]

കാസര്‍കോട്: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തുടക്കമായി. പ്ലസ്ടു പരീക്ഷ രാവിലേയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുന്നത്.
ജില്ലയില്‍ 19,354 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8763 കുട്ടികളും പരീക്ഷ എഴുതും. നേരത്തേ മാര്‍ച്ച് 17നാണ് പരീക്ഷ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. ഇതാദ്യമായാണ് ഏപ്രിലില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അധ്യയന വര്‍ഷം ഭാഗികമായി നഷടപ്പെട്ടതിനാല്‍ ജനുവരിയിലാണ് ബാച്ചുകളായി ക്ലാസുകള്‍ പുനരാരംഭിച്ചത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് നായന്മാര്‍മൂല ടി.ഐ.എച്ച്.എച്ച്.എസിലാണ്. ഇവിടെ 749 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ജി.എച്ച്.എസ്. മൂഡംബയലിലാണ്. ഇവിടെ 29 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ദുര്‍ഗ എച്ച്.എച്ച്.എസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. ഇവിടെ 390 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് പെരിയ അംബേദ്ക്കര്‍ എച്ച്.എസിലാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.40ന് കുട്ടികള്‍ പരീക്ഷ ഹാളിലെത്തണം. മൂന്നര വരെയാണ് പരീക്ഷാസമയം. രണ്ടാം ഭാഷ ഇംഗ്ലീഷിന് 4.30 വരെയും ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് 1.40 മുതല്‍ നാലര വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.
96 കേന്ദ്രങ്ങളിലായി 15423 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്. വി.എച്ച്.എസ്.ഇ പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. 22 കേന്ദ്രങ്ങളിലായി 1222 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. ആകെ 35999 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പൊതുപരീക്ഷകള്‍ എഴുതുക.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ഓറിയന്റേഷന് ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം കൂട്ടാന്‍ ഗൃഹ സന്ദര്‍ശനവും നടത്തിയിരുന്നു. പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും കൈകള്‍ ശുചിയാക്കാനുള്ള സോപ്പും വെള്ളവും ലഭ്യമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഒരു മുറിയില്‍ പരമാവധി 20 കുട്ടികള്‍ക്കാണ് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയത്.

Related Articles
Next Story
Share it