ബീഡിത്തൊഴിലാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബീഡിത്തൊഴിലാളിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. ബോവിക്കാനം മുതലപ്പാറ ചബരിക്കുളത്തെ ജെ.സി.ബി. ഓപ്പറേറ്റര്‍ അശോകന്റെ ഭാര്യ ബിന്ദു(33)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുഴഞ്ഞുവീണ ബിന്ദുവിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതനായ രാമന്റെയും ലക്ഷ്മിയുടെയും മകളാണ്. മക്കള്‍: ലാവണ്യ, ഭാഗ്യശ്രീ, തേജശ്രീ. സഹോദരങ്ങള്‍: കൃഷ്ണന്‍, ലീല, വിനോദ്, ആശ.

Related Articles
Next Story
Share it