തടയണ മഹോത്സവം കൊണ്ടാടി

കാസര്‍കോട്: കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തോടുകള്‍ക്കും ചാലുകള്‍ക്കും കുറുകെ ചെറിയ തടയണകള്‍ ഉണ്ടാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രൊഫ വി.ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ ആഹ്വാനമനുസരിച്ച് യുവജനക്ഷേമ വകുപ്പിന്റെ കീഴിലുള്ള ക്ലബുകള്‍ ഉത്സവപ്രതീതിയോടെ വിവിധ പ്രദേശങ്ങളില്‍ തടയണ മഹോത്സവം കൊണ്ടാടി. ഇതിന്റെ ഭാഗമായി എന്‍മകജെ പഞ്ചായത്തില്‍ കാട്ടുകുക്കെ അരിക്കാടി അരിപ്പക്കല്ല് തോടിന് കുറുകെ നിര്‍മ്മിച്ച തടയണയുടെ സമാപന ജോലികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഗ്രീന്‍ […]

കാസര്‍കോട്: കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തോടുകള്‍ക്കും ചാലുകള്‍ക്കും കുറുകെ ചെറിയ തടയണകള്‍ ഉണ്ടാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രൊഫ വി.ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ ആഹ്വാനമനുസരിച്ച് യുവജനക്ഷേമ വകുപ്പിന്റെ കീഴിലുള്ള ക്ലബുകള്‍ ഉത്സവപ്രതീതിയോടെ വിവിധ പ്രദേശങ്ങളില്‍ തടയണ മഹോത്സവം കൊണ്ടാടി. ഇതിന്റെ ഭാഗമായി എന്‍മകജെ പഞ്ചായത്തില്‍ കാട്ടുകുക്കെ അരിക്കാടി അരിപ്പക്കല്ല് തോടിന് കുറുകെ നിര്‍മ്മിച്ച തടയണയുടെ സമാപന ജോലികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഗ്രീന്‍ എര്‍ത്ത് മൂവ്‌മെന്റ് ഡയറക്ടറുമായ പ്രൊഫ.വി.ഗോപിനാഥന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രീന്‍ എര്‍ത്ത് മൂവ്‌മെന്റ് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്. എന്‍മകജെ കാട്ടുകുക്കെയില്‍ നടന്ന സമാപന പരിപാടിയില്‍ യുവ ക്ലബ് പ്രസിഡണ്ട് വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. ശശിധരകുമാര്‍ സ്വാഗതം പറഞ്ഞു. ഭൂജല വകുപ്പ് സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ജെം സെക്രട്ടറി ഡോ.കെ.അബ്ദുല്‍ അഷറഫ് മുഖ്യപ്രഭാഷണം നടത്തി.
ഭൂജല വകുപ്പ് ജില്ലാ ഓഫീസറായി വിരമിച്ച എ.പ്രഭാകരന്‍ നായര്‍, ജില്ലാ യുവജന വകുപ്പ് പ്രതിനിധി സദാനന്ദന്‍, സുധാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. യുവ ക്ലബ് സെക്രട്ടറി രാമകൃഷ്ണന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ജെം പ്രവര്‍ത്തകര്‍ ബദിയടുക്ക പഞ്ചായത്തിലെ ചെറിയ തടയണകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Related Articles
Next Story
Share it