കാസര്‍കോട്: കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് (കെ.എസ്.ബി.എ)ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കെ.എസ്.ബി.എ ലേഡി ബ്യൂട്ടീഷ്യന് ജില്ലാ പ്രസിഡണ്ട് പി. ശ്യാമ നായര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം.പി. നാരായണന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറിയുമായ ആര്. രമേശന് മുഖ്യപ്രഭാഷണം നടത്തി. എം.പി. കുമാരന്, ആര്. നടരാജന്, എം.പി. ഗോപി, സുനിത കുലാല്‍, എന്‍. വീര, എന്‍. ഉമേഷ് കുമാര്‍, കെ. സത്യനാരായണ, ഡി. അരുണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ. ഗോപി സ്വാഗതവും കെ.വി. ശശീന്ദ്രന് നന്ദിയും പറഞ്ഞു.