റിട്ട. ബാങ്ക് മാനേജര്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: റിട്ട. ബാങ്ക് മാനേജര്‍ മരത്തില്‍ നിന്നും വീണ് മരിച്ചു.കേരള ഗ്രാമീണ്‍ ബാങ്ക് മുന്‍ മാനേജര്‍ അതിയാമ്പൂരിലെ കെ. അശോകന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടുമുറ്റത്തെ മരക്കൊമ്പ് വെട്ടുന്നതിനിടെയാണ് അപകടം. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം. കാഞ്ഞങ്ങാട് സഹകരണ ആസ്പത്രി സെക്രട്ടറിയാണ്.ഭാര്യ: തങ്കമണി (അധ്യാപിക ജി.എച്ച്.എസ്.എസ് രാവണീശ്വരം). മക്കള്‍: ഡോ. സ്‌നേഹ (പി.ജി വിദ്യാര്‍ത്ഥിനി ഇടുക്കി), വൈശാഖ് (സിവില്‍ എന്‍ജിനീയര്‍).സഹോദരങ്ങള്‍: സുമിത്ര (ഉപ്പള), സാവിത്രി (പൊയിനാച്ചി), കാഞ്ചന (മുള്ളേരിയ), കെ.വി. […]

കാഞ്ഞങ്ങാട്: റിട്ട. ബാങ്ക് മാനേജര്‍ മരത്തില്‍ നിന്നും വീണ് മരിച്ചു.
കേരള ഗ്രാമീണ്‍ ബാങ്ക് മുന്‍ മാനേജര്‍ അതിയാമ്പൂരിലെ കെ. അശോകന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടുമുറ്റത്തെ മരക്കൊമ്പ് വെട്ടുന്നതിനിടെയാണ് അപകടം. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം. കാഞ്ഞങ്ങാട് സഹകരണ ആസ്പത്രി സെക്രട്ടറിയാണ്.
ഭാര്യ: തങ്കമണി (അധ്യാപിക ജി.എച്ച്.എസ്.എസ് രാവണീശ്വരം). മക്കള്‍: ഡോ. സ്‌നേഹ (പി.ജി വിദ്യാര്‍ത്ഥിനി ഇടുക്കി), വൈശാഖ് (സിവില്‍ എന്‍ജിനീയര്‍).
സഹോദരങ്ങള്‍: സുമിത്ര (ഉപ്പള), സാവിത്രി (പൊയിനാച്ചി), കാഞ്ചന (മുള്ളേരിയ), കെ.വി. പുഷ്പ (റിട്ട.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍), ശശികുമാര്‍ (ഹൊസ്ദുര്‍ഗ് ഡെ തഹസില്‍ദാര്‍), സുനിത (രാന്തളി).

Related Articles
Next Story
Share it