കുഞ്ഞ് അനുപമയുടേത് തന്നെ; ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നു

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത് അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിനെ തന്നെയാണെന്ന് വ്യക്തമായി. ഇതു സംബന്ധിച്ച ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഇതോടെ അനുപമക്കും അജിത്തിനും കുഞ്ഞിനെ ലഭിക്കുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ നീങ്ങി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഡിഎന്‍എ ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ […]

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത് അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിനെ തന്നെയാണെന്ന് വ്യക്തമായി. ഇതു സംബന്ധിച്ച ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഇതോടെ അനുപമക്കും അജിത്തിനും കുഞ്ഞിനെ ലഭിക്കുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ നീങ്ങി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഡിഎന്‍എ ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ സിഡബ്ല്യുസി സ്വീകരിക്കും. പരിശോധനാഫലത്തിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറും.
ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാംപിള്‍ നല്‍കിയിരുന്നു. 30ന് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it