അവാര്‍ഡ് തുക വീട് നിര്‍മ്മാണത്തിന് നല്‍കി മാതൃകയായി
നീലേശ്വരം: അവാര്‍ഡ് തുക നിര്‍ധന യുവതിയുടെ വീട് നിര്‍മ്മാണത്തിന് നല്‍കി. നീലേശ്വരം ആനച്ചാല്‍ സ്വദേശിയും ഗള്‍ഫില്‍ മാധ്യമ പ്രവര്‍ത്തകനുമായ റാഷിദ് പൂമാടമാണ് ഗള്‍ഫിലെ ഏറ്റവും നല്ല മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച അവാര്‍ഡ് തുകയായ 10,000 രൂപ കോട്ടപ്പുറത്തെ നിര്‍ധന യുവതിയായ ബീച്ച ഖദീജയുടെ വീട് നിര്‍മ്മാണത്തിന് നല്‍കി മാതൃകയായത്. ഈ വര്‍ഷം ആദ്യമാണ് നിര്‍ധയായ കോട്ടപ്പുറത്തെ ബീച്ച ഖദീജയുടെ വീട് അഗ്നി വിഴുങ്ങിയത്.ഖദീജയുടെ ഏക ആശ്രയമായ വീട് പൂര്‍ണമായും കത്തിനശിച്ചതോടെ ബന്ധുവീടുകളിലും മറ്റുമാണ് […]

നീലേശ്വരം: അവാര്‍ഡ് തുക നിര്‍ധന യുവതിയുടെ വീട് നിര്‍മ്മാണത്തിന് നല്‍കി. നീലേശ്വരം ആനച്ചാല്‍ സ്വദേശിയും ഗള്‍ഫില്‍ മാധ്യമ പ്രവര്‍ത്തകനുമായ റാഷിദ് പൂമാടമാണ് ഗള്‍ഫിലെ ഏറ്റവും നല്ല മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച അവാര്‍ഡ് തുകയായ 10,000 രൂപ കോട്ടപ്പുറത്തെ നിര്‍ധന യുവതിയായ ബീച്ച ഖദീജയുടെ വീട് നിര്‍മ്മാണത്തിന് നല്‍കി മാതൃകയായത്. ഈ വര്‍ഷം ആദ്യമാണ് നിര്‍ധയായ കോട്ടപ്പുറത്തെ ബീച്ച ഖദീജയുടെ വീട് അഗ്നി വിഴുങ്ങിയത്.
ഖദീജയുടെ ഏക ആശ്രയമായ വീട് പൂര്‍ണമായും കത്തിനശിച്ചതോടെ ബന്ധുവീടുകളിലും മറ്റുമാണ് ഖദീജ ഇപ്പോള്‍ കഴിയുന്നത്. ഇത് മനസിലാക്കിയ കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘം മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് നാട്ടുകാരുടെ സഹായത്തോടെ ഖദീജക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
കോട്ടപ്പുറം ഏറുമ്പറം മഖാം റോഡില്‍ നിര്‍മ്മിക്കുന്ന വീട് അവസാന ഘട്ടത്തിലാണ്.
കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘം മുസ്ലിം ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് തുക റാഷിദ് പൂമാടത്തിന്റെ സഹോദരന്‍ ജാബിദ് പൂമാടം വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗവുമായ റഫീഖ് കോട്ടപ്പുറം, കണ്‍വീനര്‍ ഇ.എം കുട്ടി ഹാജി എന്നിവര്‍ക്ക് കൈമാറി.