അജാനൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. അജാനൂര്‍ മടിയന്‍ കുലോം ക്ഷേത്രത്തിനു സമീപത്ത് ഇന്നലെ രാത്രിയാണ് അപകടം. വെള്ളിക്കോത്ത് അടോട്ടെ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ കുഞ്ഞിരാമന്റ മകന്‍ രതീഷ് (40) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെയും കൊണ്ട് പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്നു. സാരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു. കുവൈത്തിലായിരുന്ന രതീഷ് തിരിച്ചു വന്നതിനു ശേഷം കുറച്ചുകാലം എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയില്‍ […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. അജാനൂര്‍ മടിയന്‍ കുലോം ക്ഷേത്രത്തിനു സമീപത്ത് ഇന്നലെ രാത്രിയാണ് അപകടം. വെള്ളിക്കോത്ത് അടോട്ടെ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ കുഞ്ഞിരാമന്റ മകന്‍ രതീഷ് (40) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും പരിക്കുണ്ട്.
ഇവരെയും കൊണ്ട് പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്നു. സാരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു.
കുവൈത്തിലായിരുന്ന രതീഷ് തിരിച്ചു വന്നതിനു ശേഷം കുറച്ചുകാലം എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തിരിച്ചെത്തി ഓട്ടോയോടിച്ചു തുടങ്ങിയത്. അമ്മ: രോഹിണി. സഹോദരങ്ങള്‍: ലതിക, പവനന്‍ (ഗള്‍ഫ്).

Related Articles
Next Story
Share it