കല്ലങ്കൈയില്‍ ഇന്നോവ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കാസര്‍കോട്: മംഗളൂരു-കാസര്‍കോട് ദേശീയപാതയായ കല്ലങ്കൈയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഓട്ടോയ്ക്ക് പിറകില്‍ ഇന്നോവ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലങ്കടി ഹൊസമനെയിലെ കൃഷ്ണഗട്ടിയുടെ മകന് ജനാര്‍ദ്ദന ഗട്ടി (40)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് അപകടം. ഓട്ടോയും ഇന്നോവ കാറും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്നു. ഓട്ടോ വലത് ഭാഗത്തേക്ക് തിരിക്കുന്നതിനിടെ പിറകിലുണ്ടായിരുന്ന ഇന്നോവ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയ്ക്ക് അടിയില്‍പെട്ട ജനാര്‍ദ്ദനയെ നാട്ടുകാരും പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജനപ്രതിനിധികളും പുറത്തെടുത്ത് കാസര്‍കോട്ടെ […]

കാസര്‍കോട്: മംഗളൂരു-കാസര്‍കോട് ദേശീയപാതയായ കല്ലങ്കൈയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഓട്ടോയ്ക്ക് പിറകില്‍ ഇന്നോവ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലങ്കടി ഹൊസമനെയിലെ കൃഷ്ണഗട്ടിയുടെ മകന് ജനാര്‍ദ്ദന ഗട്ടി (40)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് അപകടം. ഓട്ടോയും ഇന്നോവ കാറും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്നു. ഓട്ടോ വലത് ഭാഗത്തേക്ക് തിരിക്കുന്നതിനിടെ പിറകിലുണ്ടായിരുന്ന ഇന്നോവ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയ്ക്ക് അടിയില്‍പെട്ട ജനാര്‍ദ്ദനയെ നാട്ടുകാരും പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജനപ്രതിനിധികളും പുറത്തെടുത്ത് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ചൗക്കി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് ജനാര്‍ദ്ദന.
അമ്മ: കമല. ഭാര്യ: സന്ധ്യ. മക്കള്‍: ജാനവി, ഷാര്‍വി. സഹോദരന്: ജഗദീഷ്.