കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗറിലെ കുഞ്ഞന്‍-ശശികല ദമ്പതികളുടെ മകന് ജയപ്രകാശനെ (45) ആണ് നിലേശ്വരം ഓര്‍ച്ച പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പുഴയില്‍ ചൂണ്ടയിടാന്‍ പോയവരാണ് മൃതദേഹം കണ്ടത്. ഇവരുടെ ചുണ്ടയില്‍ മൃതദേഹം കുരുങ്ങുകയായിരുന്നു. ഓട്ടോ പുഴക്കരയില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. ഭാര്യ: ശ്രീലത. മക്കള്‍: സൗരവ്, സ്നേഹ. സഹോദരങ്ങള്‍: രാജന്, അശോകന്, സതീശന്, രഘുരാമന്, രമേശന്, ഉദയന്‍, സുനില്‍