ആസ്പത്രിയില്‍ ഭാര്യക്ക് കൂട്ടിനെത്തിയ ഓട്ടോഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിനെത്തിയ ഓട്ടോഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാവുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ പുതിയകണ്ടത്തെ അസീസ് (58) ആണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. ഹൃദയ വാള്‍വ് തകരാറിനെ തുടര്‍ന്ന് ഭാര്യ സുബൈദ (ഫാത്തിമ) ഇവിടെ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് ഹൃദയ വാല്‍വ് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇതേദിവസമാണ് അസീസിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മക്കള്‍: ഖൈറുന്നീസ, നസീബ്. മരുമക്കള്‍: ബഷീര്‍, ഷംസീന. […]

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിനെത്തിയ ഓട്ടോഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാവുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ പുതിയകണ്ടത്തെ അസീസ് (58) ആണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. ഹൃദയ വാള്‍വ് തകരാറിനെ തുടര്‍ന്ന് ഭാര്യ സുബൈദ (ഫാത്തിമ) ഇവിടെ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് ഹൃദയ വാല്‍വ് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇതേദിവസമാണ് അസീസിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മക്കള്‍: ഖൈറുന്നീസ, നസീബ്. മരുമക്കള്‍: ബഷീര്‍, ഷംസീന. സഹോദരങ്ങള്‍: കരീം, ഖദീജ. പരേതനായ ബഷീര്‍.

Related Articles
Next Story
Share it