വാഹനാപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

നീലേശ്വരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. നീലേശ്വരം ബസ് സ്റ്റാന്റിലെ ഡ്രൈവര്‍ തട്ടാച്ചേരിയിലെ കെ.വി. ബാലകൃഷ്ണന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 28ന് ദേശീയപാതയില്‍ കരുവാച്ചേരിയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് ബാലകൃഷ്ണന്റെ ഓട്ടോറിക്ഷയില്‍ പിക്കപ്പ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. പരേതരായ കെ.വി. കുഞ്ഞിക്കണ്ണന്‍-മാണി ദമ്പതികളുടെ മകനാണ്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ശോഭ. സഹോദരങ്ങള്‍: ബേബി, ഉമ, ജയ, ധനഞ്ജയന്‍, സതി.

Related Articles
Next Story
Share it