വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകളോട് മുഖം തിരിച്ച് അധികൃതര്‍

വിദ്യാനഗര്‍: വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകള്‍ നന്നാക്കാന്‍ ഇനിയും നടപടിയായില്ല. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഇവിടത്തെ റോഡുകളില്‍ മഴ കനത്തതോടെ ദുരിതവും ഇരട്ടിച്ചിരിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും ഗ്യാരേജുകളും അടക്കമുള്ളവ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എല്ലാ റോഡുകളും തകര്‍ന്നുകിടക്കുകയാണ്. വന്‍ കുഴികളാണ് പലേടത്തായി രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും കേടുപാട് പറ്റുന്നതും പതിവായിരിക്കുകയാണ്.വിദ്യാനഗര്‍ കോടതി റോഡില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. വര്‍ഷങ്ങളായി ഇതേ സ്ഥിതിയാണെങ്കിലും നന്നാക്കാനുള്ള നടപടിയൊന്നുമായില്ല. വലിയ […]

വിദ്യാനഗര്‍: വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകള്‍ നന്നാക്കാന്‍ ഇനിയും നടപടിയായില്ല. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഇവിടത്തെ റോഡുകളില്‍ മഴ കനത്തതോടെ ദുരിതവും ഇരട്ടിച്ചിരിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും ഗ്യാരേജുകളും അടക്കമുള്ളവ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എല്ലാ റോഡുകളും തകര്‍ന്നുകിടക്കുകയാണ്. വന്‍ കുഴികളാണ് പലേടത്തായി രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും കേടുപാട് പറ്റുന്നതും പതിവായിരിക്കുകയാണ്.
വിദ്യാനഗര്‍ കോടതി റോഡില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. വര്‍ഷങ്ങളായി ഇതേ സ്ഥിതിയാണെങ്കിലും നന്നാക്കാനുള്ള നടപടിയൊന്നുമായില്ല. വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം കെട്ടിക്കിടന്ന് ചളിക്കുളമായി മാറിയിരിക്കുകയാണ്. ചെറുവാഹനങ്ങളുടെ ടയറുകള്‍ പൂര്‍ണമായും താഴുന്ന രീതിയിലാണ് കുഴിയുള്ളത്. ഇവിടെ കുഴിയില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. ഇതിനടുത്തായി തന്നെ വാഹന ഗ്യാരേജുകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് ഇത്തരമൊരു ദുരിതം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള മറ്റ് റോഡുകളുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. വ്യവസായ സ്ഥാപനങ്ങളിലേക്ക് സാധനസാമഗ്രികള്‍ എത്തിക്കാനും ഇവിടെനിന്ന് കൊണ്ടുപോകാനുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്കും കുഴിയില്‍ വീണ് കേടുപാട് പറ്റുന്നു. അടിയന്തിരമായി റോഡുകള്‍ നന്നാക്കാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles
Next Story
Share it