ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു; വീട് തകര്‍ന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ബദിയടുക്ക: ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു. ഒടുവില്‍ വീട് തകര്‍ന്നുവീണു. കുടുംബം പരിക്കേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഉക്കിനടുക്കക്ക് സമീപം ബണ്‍പ്പത്തടുക്കയിലെ യൂസുഫിന്റെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന് പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും ഈ നിര്‍ധന കുടുംബത്തെ അവഗണിക്കുകയാണുണ്ടായത്. വീട് ഭാഗികമായി തകര്‍ന്നതോടെ പൂര്‍ണമായും […]

ബദിയടുക്ക: ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു. ഒടുവില്‍ വീട് തകര്‍ന്നുവീണു. കുടുംബം പരിക്കേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഉക്കിനടുക്കക്ക് സമീപം ബണ്‍പ്പത്തടുക്കയിലെ യൂസുഫിന്റെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന് പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും ഈ നിര്‍ധന കുടുംബത്തെ അവഗണിക്കുകയാണുണ്ടായത്. വീട് ഭാഗികമായി തകര്‍ന്നതോടെ പൂര്‍ണമായും തകരുമെന്ന ഭീതിയില്‍ സമീപത്തെ ബന്ധു വീട്ടിലേക്ക് താമസം മാറി.

Related Articles
Next Story
Share it