ഇന്ന് വിരമിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലയിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.'സ്‌നേഹാദരം' എന്ന പേരില്‍ നീലേശ്വരം ആരാധന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്.പി. രാജു പി.കെ, ഡി.വൈ.എസ്.പി.മാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ. സുനില്‍കുമാര്‍, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി മഹേഷ് പി.പി, ജില്ലാ സെക്രട്ടറി സദാശിവന്‍. എം, പൊലീസ് […]

കാസര്‍കോട്: ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലയിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
'സ്‌നേഹാദരം' എന്ന പേരില്‍ നീലേശ്വരം ആരാധന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്.പി. രാജു പി.കെ, ഡി.വൈ.എസ്.പി.മാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ. സുനില്‍കുമാര്‍, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി മഹേഷ് പി.പി, ജില്ലാ സെക്രട്ടറി സദാശിവന്‍. എം, പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് രാജ്കുമാര്‍ ബി, സുരേഷ് മുരിക്കോളി സംസാരിച്ചു. കെ.പി.ഒ.എ. ജില്ലാ പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി എ.പി. സുരേഷ് സ്വാഗതവും കെ.പി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി രവീന്ദ്രന്‍ പി. നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles
Next Story
Share it