ഉദുമ സ്‌കൂളിന് ഉണര്‍വ് കൂട്ടായ്മ കമാനം സമര്‍പ്പിച്ചു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും 1988-89 വര്‍ഷം എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഉണര്‍വ് നിര്‍മിച്ച കമാനം റിട്ട. ഹെഡ്മാസ്റ്റര്‍ കെ.പി ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കമാനത്തിലെ മഹാത്മ ഗാന്ധിജിയുടെ ഫോട്ടോ റിട്ട. ചിത്രകലാ അധ്യാപകന്‍ കെ.എ ഗഫൂറും എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഫോട്ടോ ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനനും അനാഛാദനം ചെയ്തു. ഉണര്‍വ് പ്രസിഡണ്ട് രാജേഷ് ബക്കാര്‍ അധ്യക്ഷത വഹിച്ചു. കമാന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ രാഘവന്‍ കാപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. […]

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും 1988-89 വര്‍ഷം എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഉണര്‍വ് നിര്‍മിച്ച കമാനം റിട്ട. ഹെഡ്മാസ്റ്റര്‍ കെ.പി ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കമാനത്തിലെ മഹാത്മ ഗാന്ധിജിയുടെ ഫോട്ടോ റിട്ട. ചിത്രകലാ അധ്യാപകന്‍ കെ.എ ഗഫൂറും എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഫോട്ടോ ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനനും അനാഛാദനം ചെയ്തു. ഉണര്‍വ് പ്രസിഡണ്ട് രാജേഷ് ബക്കാര്‍ അധ്യക്ഷത വഹിച്ചു. കമാന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ രാഘവന്‍ കാപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉണര്‍വ് എംബ്ലം രൂപകല്‍പന ചെയ്ത കെ. ആകാശ്, കെ. ആര്യ എന്നിവര്‍ക്ക് ടി.വി വിശാലാക്ഷി ഉപഹാരം നല്‍കി.
സെക്രട്ടറി മോഹനന്‍ ചവോക്ക് വളപ്പില്‍, പി.ടി.എ പ്രസിഡണ്ട് സത്താര്‍ മുക്കുന്നോത്ത്, എസ്.എം.സി ചെയര്‍മാന്‍ ചന്ദ്രന്‍ കൊക്കാല്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ. കുസുമ, സീനിയര്‍ അസി ജയന്തി അശോകന്‍, കെ.എ മുഹമ്മദലി, കെ. സന്തോഷ് കുമാര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, എ.കെ സുകുമാരന്‍, ശശി കോതാറമ്പത്ത് പ്രസംഗിച്ചു. പഴയ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വഴിയിലാണ് ഒരു ലക്ഷം രൂപ ചെലവില്‍ കമാനം നിര്‍മിച്ചത്.

Related Articles
Next Story
Share it