ലഹരി വിരുദ്ധ സന്ദേശ യാത്ര സമാപിച്ചു

കാസര്‍കോട്: ആശ്രയ അനാഥര്‍ ഇല്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര ഗാന്ധിജയന്തി ദിനത്തില്‍ ചെര്‍ക്കള സ്‌കൂള്‍ കോമ്പൗണ്ടില്‍ സമാപിച്ചു.ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച റാലിയില്‍ നിരവധി പേര്‍ കണ്ണികളായി. ചെര്‍ക്കള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ അധ്യക്ഷതവഹിച്ചു.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ് ആമുഖ […]

കാസര്‍കോട്: ആശ്രയ അനാഥര്‍ ഇല്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര ഗാന്ധിജയന്തി ദിനത്തില്‍ ചെര്‍ക്കള സ്‌കൂള്‍ കോമ്പൗണ്ടില്‍ സമാപിച്ചു.
ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച റാലിയില്‍ നിരവധി പേര്‍ കണ്ണികളായി. ചെര്‍ക്കള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ അധ്യക്ഷതവഹിച്ചു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ പ്രവര്‍ത്തന മാര്‍ഗരേ കലയപുരം ജോസ് പ്രഖ്യാപനം നടത്തി.
സിനിമ നടന്മാരായ സിജു വില്‍സണ്‍, മേജര്‍ രവി പുതിയ സിനിമയുടെ പ്രഖ്യാപനവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി, കെ ശാന്തശിവന്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. എ എം മാത്യു, സുരേന്ദ്രന്‍, ചെര്‍ക്കള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍ ടി.വി, ജി.എച്ച്.എസ്. ഹെഡ്മാസ്റ്റര്‍ എം എം അബ്ദുല്‍ ഖാദര്‍, പി.ടി.എ. പ്രസിഡണ്ട് ഷുക്കൂര്‍ ചെര്‍ക്കള, ശാഫി കല്ലുവളപ്പില്‍, ഹമീദ് ചേരങ്കൈ, മൂസാ ബി. ചെര്‍ക്കള, നാസര്‍ പള്ളം, സി എച്ച. മൊയ്തീന്‍ ചെര്‍ക്കള, ബി.എം. ഷെരീഫ് ചെര്‍ക്കള, എം.എം. നൗഷാദ് ചെര്‍ക്കള, അബ്ദുറഹിമാന്‍ ബന്തിയോട്, ഖദീജ മൊഗ്രാല്‍, ബീഫാത്തിമ കുണിയ, വിനോദ് കുമാര്‍, സുലൈഖാ മാഹിന്‍, അസൈനാര്‍ മലപ്പുറം, ദാമോദരന്‍, മുട്ടത്ത് മധു, മാണിയാട്ട് തോമസ് ഭരതന്‍, ലൈല കോഴിക്കോട്, റസീനാ കോഴിക്കോട് പ്രസംഗിച്ചു. പ്രൊഫസര്‍ വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എം കെ ചന്ദ്രശേഖരന്‍ നന്ദി പ്രഭാഷണം നടത്തി.

Related Articles
Next Story
Share it