ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷികപരീക്ഷ ഈ മാസം തന്നെ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് മാസം നടത്തും. ഏപ്രില്‍ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. പരീക്ഷ ഏപ്രില്‍ 10നകം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം അവസാനം ആരംഭിക്കുന്നതിനാല്‍, അതിന് മുന്‍പ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. ഈ മാസം 31 മുതലാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കാനിരിക്കുന്നത്. പ്ലസ്ടു പരീക്ഷകള്‍ 30നും […]

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് മാസം നടത്തും. ഏപ്രില്‍ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. പരീക്ഷ ഏപ്രില്‍ 10നകം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം അവസാനം ആരംഭിക്കുന്നതിനാല്‍, അതിന് മുന്‍പ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു.
ഈ മാസം 31 മുതലാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കാനിരിക്കുന്നത്. പ്ലസ്ടു പരീക്ഷകള്‍ 30നും ആരംഭിക്കും. അടുത്ത മാസം വിഷു, ഈസ്റ്റര്‍, റമദാന്‍ വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്ക്ക് പകരം വര്‍ക്ക്ഷീറ്റുകള്‍ നല്‍കും. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലായിരിക്കും പരീക്ഷകള്‍ നടത്തുക.
മിക്ക ക്ലാസുകളിലേയും പാഠഭാഗങ്ങള്‍ പൂര്‍ത്തികരിച്ചതിനാല്‍ മാര്‍ച്ച് 31നുള്ളില്‍ പരീക്ഷ നടത്തുന്നതില്‍ അധ്യാപക സംഘടനകള്‍ക്ക് എതിര്‍പ്പില്ല. കോവിഡിനെ തുടര്‍ന്ന് നവംബര്‍ 1 നാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതല്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ ഈ മാസം നടത്താന്‍ തീരുമാനിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസത്തെ വേനലാവധിയും ലഭിക്കും. അതേസമയം, ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലായി 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് എത്തിയത്. പുതുക്കിയ മാര്‍ഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാണ് ക്ലാസുകള്‍. പ്രീ പ്രൈമറി ക്ലാസ്സുകള്‍ പകുതി കുട്ടികളെ ഉള്‍ക്കൊള്ളിച്ചു തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കും. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമല്ല. ആവശ്യമുള്ള അധ്യാപകര്‍ക്ക് മാത്രം ക്ലാസുകള്‍ എടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles
Next Story
Share it