ഗോളിയടുക്കയിലെ ശല്യക്കാരനായ കുരങ്ങിനെ വനം വകുപ്പ് അധികൃതര്‍ പിടികൂടി

ബദിയടുക്ക: ഗോളിയടുക്കയിലെ കുരങ്ങ് ശല്യത്തിന് അറുതിയായി. പരാക്രമം കാട്ടിയ കുരങ്ങിനെ വനം വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇന്നലെ ഉച്ചയോടെ വനം വകുപ്പിന്റെ കീഴില്‍ ബോവിക്കാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍. ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗോളിയടുക്കയില്‍ താമസക്കാരനും ബദിയടുക്കയില്‍ മത്സ്യ വില്‍പ്പനക്കാരനുമായ റപ്പിയുടെ സഹായത്തോടെ മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ കുരങ്ങിനെ പിടികൂടിയത്. ഇതോടെ കുരങ്ങ് ശല്യത്തില്‍ പൊറുതി മുട്ടിയ ഗോളിയടുക്ക നിവാസികള്‍ക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം കുരങ്ങിന്റെ കടിയേറ്റ് ഗോളിയടുക്കയിലെ 23കാരി […]

ബദിയടുക്ക: ഗോളിയടുക്കയിലെ കുരങ്ങ് ശല്യത്തിന് അറുതിയായി. പരാക്രമം കാട്ടിയ കുരങ്ങിനെ വനം വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇന്നലെ ഉച്ചയോടെ വനം വകുപ്പിന്റെ കീഴില്‍ ബോവിക്കാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍. ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗോളിയടുക്കയില്‍ താമസക്കാരനും ബദിയടുക്കയില്‍ മത്സ്യ വില്‍പ്പനക്കാരനുമായ റപ്പിയുടെ സഹായത്തോടെ മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ കുരങ്ങിനെ പിടികൂടിയത്. ഇതോടെ കുരങ്ങ് ശല്യത്തില്‍ പൊറുതി മുട്ടിയ ഗോളിയടുക്ക നിവാസികള്‍ക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം കുരങ്ങിന്റെ കടിയേറ്റ് ഗോളിയടുക്കയിലെ 23കാരി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. പിടികൂടിയ കുരങ്ങിനെ ആര്‍.ആര്‍. ടീം അംഗങ്ങള്‍ കൂട്ടിലാക്കി ഉള്‍വനത്തില്‍ വിട്ടതായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു. ഫോറസ്റ്റ് ഓഫീസര്‍ എം. ഗോപാലന്‍, വാച്ചര്‍ സനല്‍, ഡ്രൈവര്‍ ബിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it