സ്‌നേഹാലയത്തിലെത്തിയ ആന്ധ്ര സ്വദേശിക്ക് വീടണയാന്‍ സുമനസുകള്‍ കൈകോര്‍ത്തു

കാഞ്ഞങ്ങാട്: അലഞ്ഞു തിരിയുന്നതിനിടയില്‍ സ്‌നേഹാലയത്തിലെത്തിയ ആന്ധ്ര സ്വദേശിക്ക് വീടണയാന്‍ സുമനസുകള്‍ കൈകോര്‍ത്തു. അമ്പലത്തറ സ്‌നേഹാലയത്തില്‍ കഴിയുകയായിരുന്ന നാരായണ(65)യെയാണ് വീട്ടുകാര്‍ കൂട്ടികൊണ്ടു പോയത്. കാഞ്ഞങ്ങാട് ടൗണില്‍ അവശ നിലയില്‍ കണ്ട നാരായണയെ പെരിയ സ്വദേശിയും ആര്‍ട്ടിസ്റ്റുമായ രാംഗോകുല്‍ ആണ് സ്‌നേഹാലയത്തിലെത്തിച്ചത്.നാല് മാസം മുന്‍പാണ് സംഭവം. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ സഹായത്തോടെയാണ് എത്തിച്ചത്. നാലു ദിവസം മുന്‍പ് സ്‌നേഹാലയം സന്ദര്‍ശിച്ച ബന്തടുക്ക സ്വദേശി ജയിംസ് കുട്ടിയുടെ ശ്രമഫലമായി നാരായണയുടെ ബന്ധുക്കളെ കണ്ടെത്താനായി. തുടര്‍ന്ന് വീട്ടുകാര്‍ സ്‌നേഹാലയത്തിലെത്തിമകളുടെ ഭര്‍ത്താവ് എം. […]

കാഞ്ഞങ്ങാട്: അലഞ്ഞു തിരിയുന്നതിനിടയില്‍ സ്‌നേഹാലയത്തിലെത്തിയ ആന്ധ്ര സ്വദേശിക്ക് വീടണയാന്‍ സുമനസുകള്‍ കൈകോര്‍ത്തു. അമ്പലത്തറ സ്‌നേഹാലയത്തില്‍ കഴിയുകയായിരുന്ന നാരായണ(65)യെയാണ് വീട്ടുകാര്‍ കൂട്ടികൊണ്ടു പോയത്. കാഞ്ഞങ്ങാട് ടൗണില്‍ അവശ നിലയില്‍ കണ്ട നാരായണയെ പെരിയ സ്വദേശിയും ആര്‍ട്ടിസ്റ്റുമായ രാംഗോകുല്‍ ആണ് സ്‌നേഹാലയത്തിലെത്തിച്ചത്.
നാല് മാസം മുന്‍പാണ് സംഭവം. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ സഹായത്തോടെയാണ് എത്തിച്ചത്. നാലു ദിവസം മുന്‍പ് സ്‌നേഹാലയം സന്ദര്‍ശിച്ച ബന്തടുക്ക സ്വദേശി ജയിംസ് കുട്ടിയുടെ ശ്രമഫലമായി നാരായണയുടെ ബന്ധുക്കളെ കണ്ടെത്താനായി. തുടര്‍ന്ന് വീട്ടുകാര്‍ സ്‌നേഹാലയത്തിലെത്തി
മകളുടെ ഭര്‍ത്താവ് എം. രമണപ്പയാണ് വന്നത്. അഞ്ച് മാസം മുന്‍പാണ് വീടുവിട്ടത്. സ്‌നേഹാലയം ഡയറക്ടര്‍ ബ്രദര്‍ ഈശോദാസിനും രാം ഗോകുലിനും ജെയിംസിനും പൊലിസിനും എങ്ങനെ നന്ദി പറയണമെന്ന് അറിയാതെയാണ് ബന്ധുക്കള്‍ നാരായണയെ കൂട്ടി കൊണ്ടുപോയത്.

Related Articles
Next Story
Share it