ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട് നഗരത്തിലാണ് ദാരുണ സംഭവമുണ്ടായത്. നാദാപുരം സ്വദേശി സുലോചന (57) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലര്‍ച്ചെ സുലോചനയെയും കൊണ്ട് മിംസിലേക്ക് പോവുമ്പോഴാണ് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ച് വീണു. രോഗിക്ക് പുറമെ ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരിപ്പുകാരി, നേഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടക്കം ഏഴുപേരാണ് […]

കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട് നഗരത്തിലാണ് ദാരുണ സംഭവമുണ്ടായത്. നാദാപുരം സ്വദേശി സുലോചന (57) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലര്‍ച്ചെ സുലോചനയെയും കൊണ്ട് മിംസിലേക്ക് പോവുമ്പോഴാണ് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ച് വീണു. രോഗിക്ക് പുറമെ ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരിപ്പുകാരി, നേഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടക്കം ഏഴുപേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആസ്പത്രിയില്‍ ചികിത്സയിലാണ്.
ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച ഉടനെ ആംബുലന്‍സിന് തീ പിടിക്കുകയായിരുന്നു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
നിമിഷനേരങ്ങള്‍ക്കകം തീ പടരുകയും രോഗി വെന്തുമരിക്കുകയുമായിരുന്നു. ആംബുലന്‍സ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ച് കയറുകയും ചെയ്തു. കനത്ത മഴയും അപകടത്തിന് കാരണമായി. ഇന്നലെ രാത്രി മുതല്‍ കോഴിക്കോട്ട് നല്ല മഴയുണ്ടായിരുന്നു.

Related Articles
Next Story
Share it