അറിവിന്റെ അക്ഷരഖനികള്‍...
ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരേയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തക പ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, ലൈബ്രറികള്‍, പുസ്തകക്കടകള്‍ എന്നിവകളോട് കാണിക്കേണ്ട പരിഗണനയുടെ ആവശ്യകതയെക്കുറിച്ചും ലോക പുസ്തകദിനം നമ്മളെ ഓര്‍മിപ്പിക്കുന്നു. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ ലോകത്ത് പുസ്തക ദിനാചരണത്തിലൂടെ സാംസ്‌ക്കാരികമായ മൂല്യത്തെ ഉയര്‍ത്തിപിടിക്കുകയാണ് വേണ്ടത്. ആളുകള്‍ സാംസ്‌കാരികതയെയും സഹിഷ്ണുതയുടെയും ലക്ഷണമായി കണ്ടു തുടങ്ങാന്‍ ചെയ്തതോടെയാണ് ലോക പുസ്തക ദിനം എന്ന ആശയം […]
ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരേയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തക പ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, ലൈബ്രറികള്‍, പുസ്തകക്കടകള്‍ എന്നിവകളോട് കാണിക്കേണ്ട പരിഗണനയുടെ ആവശ്യകതയെക്കുറിച്ചും ലോക പുസ്തകദിനം നമ്മളെ ഓര്‍മിപ്പിക്കുന്നു. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ ലോകത്ത് പുസ്തക ദിനാചരണത്തിലൂടെ സാംസ്‌ക്കാരികമായ മൂല്യത്തെ ഉയര്‍ത്തിപിടിക്കുകയാണ് വേണ്ടത്. ആളുകള്‍ സാംസ്‌കാരികതയെയും സഹിഷ്ണുതയുടെയും ലക്ഷണമായി കണ്ടു തുടങ്ങാന്‍ ചെയ്തതോടെയാണ് ലോക പുസ്തക ദിനം എന്ന ആശയം […]
ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരേയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തക പ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, ലൈബ്രറികള്‍, പുസ്തകക്കടകള്‍ എന്നിവകളോട് കാണിക്കേണ്ട പരിഗണനയുടെ ആവശ്യകതയെക്കുറിച്ചും ലോക പുസ്തകദിനം നമ്മളെ ഓര്‍മിപ്പിക്കുന്നു.
വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ ലോകത്ത് പുസ്തക ദിനാചരണത്തിലൂടെ സാംസ്‌ക്കാരികമായ മൂല്യത്തെ ഉയര്‍ത്തിപിടിക്കുകയാണ് വേണ്ടത്.
ആളുകള്‍ സാംസ്‌കാരികതയെയും സഹിഷ്ണുതയുടെയും ലക്ഷണമായി കണ്ടു തുടങ്ങാന്‍ ചെയ്തതോടെയാണ് ലോക പുസ്തക ദിനം എന്ന ആശയം വരുന്നതെന്നാണ് പറയപ്പെടുന്നത്.
സ്‌പെയിന്‍ക്കാരുടെ പുസ്തക പ്രേമത്തില്‍ ആവേശം ഉള്‍ക്കൊണ്ട് യുനെസ്‌ക്കോ ഏപ്രില്‍ 23ന് പുസ്തക ദിനാചരണത്തിന് തുടക്കമിടുക്കായിരുന്നു.
ഇംഗ്ലീഷ് ചിന്തകനായ ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞത് വായനയുടെ കാര്യത്തില്‍ ഇപ്പോഴും പ്രസക്തമാണ്. 'ചില പുസ്തകങ്ങള്‍ ഒന്ന് രുചി നോക്കാനുളളതാണ്. ചിലത് വിഴുങ്ങാനും. ചിലതാകട്ടെ ചവച്ച് രുചിച്ചു ആസ്വദിച്ചു കഴിക്കാനുള്ളതും'.
അദ്ദേഹം വീണ്ടും പറയുന്നു. 'വായിക്കുക നിഷേധിക്കാനും ഖണ്ഡിക്കാനുമല്ല, വിശ്വാസിക്കാനും പാടേ വിഴുങ്ങാനുമല്ല, വിവേചിക്കാനും ആഘോഷിക്കാനും.' (ഫ്രാന്‍സിസ് ബേക്കണ്‍)
ഒരു നല്ല പുസ്തകം നൂറ് നല്ല സുഹൃത്തക്കള്‍ക്ക് തുല്യമാണ്.
ഒരു നല്ല സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യവും
-എ.പി.ജെ അബ്ദുല്‍ കലാം.
നമ്മള്‍ ഇന്ന് സമൂഹ്യ മാധ്യമങ്ങളും ഡിജിറ്റല്‍ റീഡിങ്ങിലേക്കുമായിരിക്കാം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. പുസ്തകം വായിക്കുന്ന സുഖം സമൂഹ്യ മാധ്യമങ്ങളില്‍ ഒത്തിരി നേരം ചെലവഴിച്ചാലും കിട്ടില്ല. വായനയെന്നാല്‍ പുസ്തകം എന്ന് മാത്രം കേട്ടിരുന്ന കാലത്ത് നിന്ന് ഡിജിറ്റല്‍ വായനയിലേക്ക് അതിവേഗം എത്തിച്ചേര്‍ന്നിരിക്കുകയാണ് എല്ലാവരും. എന്നാലും പുസ്തകം വാങ്ങി, വായിച്ച്, സൂക്ഷിച്ചു വെക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.
ഇ-പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വായനക്കാരിലേക്ക് ഓണ്‍ലൈന്‍ വഴിയും പത്രം വായിക്കാന്‍ സാധിക്കുന്നു. ഡിജിറ്റല്‍ യുഗമായി മാറുന്ന കാലമാണ്. തുണി എഴുത്ത് സജീവമായിരുന്നു. ഇപ്പോള്‍ ഫ്‌ലക്‌സ് ആണ് ഉപയോഗിക്കുന്നത് ഇതില്‍ മാറ്റം വന്നു ചുമരേഴുത്ത് പ്രചരണങ്ങള്‍ സജീവമാവുകയാണ്.
തുണി എഴുത്ത് നാം എവിടെയും കാണുന്നില്ല. അതിവേഗതയാണ് ആശ്രയിക്കുന്നത്. എല്ലാ പരിപാടികളിലും പ്രകടനങ്ങളിലും ഫ്‌ലക്‌സാണ് ഉപയോഗിക്കുന്നത്. എഴുതപ്പെട്ടത് ലോകത്തെ പ്രകാശിപ്പിക്കുന്നു എഴുതിയവനോ ഇരുട്ടില്‍ മറഞ്ഞു പോകുന്നു (ഫ്രാന്‍സ് കാഫ്ക) ഇതില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത് 'വായന മരിക്കില്ല' എന്ന നിത്യസത്യമാണ്. ടെക്നോളജി എത്ര പുരോഗമിച്ചാലും ലോകമുള്ളടത്തോളം പുസ്തകങ്ങള്‍ക്കും പ്രാധാന്യം ഉണ്ടാവും എന്നു തന്നെയാണ് പ്ലേ സ്റ്റോര്‍ സന്ദര്‍ശിച്ചാല്‍ കാണാന്‍ സാധിക്കും പ്രതിലിപി എന്ന ആപ്പ് ഏത് ഭാഷ വേണമെങ്കിലും തിരെഞ്ഞടുക്കാം കഥകളും നോവലുകളും കവിതകളും അടക്കമുള്ള ആപ്പാണ് പ്രതിലിപി ചില വ്യക്തികളെ പോലെ ചില ബന്ധങ്ങള്‍ പോലെ അക്ഷരങ്ങള്‍ക്കുള്ളിലെ മാസ്മരികത കൊണ്ട് വിസ്മയിപ്പിക്കും ഓരോ പുസ്തകവും.
'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്' പത്താം ക്ലാസ്സില്‍ മലയാള പുസ്തകത്തില്‍ പാഠഭാഗത്തില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട പാഠഭാഗമായിരുന്നു ആടുജീവിതം.
ബെന്യാമിന്‍ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്‌നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്. ജീവിതത്തെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഗള്‍ഫ് രാജ്യത്ത് കഷ്ട്ടപ്പെടുന്ന നജീബിന്റെ ജീവിതം ആടു ജീവിതമെന്ന നോവല്‍ വായിച്ചറിഞ്ഞു.
ആടുജീവിതം മരുഭൂമിയില്‍ ഏകാന്തവാസം നടത്താന്‍ വിധിക്കപ്പെട്ട ഒരാളുടെ കഥയാണ്. ഈ ഏകാന്തവാസം അയാള്‍ സ്വയം തിരഞ്ഞെടുത്തതല്ല. മറിച്ച് സാഹചര്യങ്ങള്‍ അയാളെ കൊണ്ടു ചെന്നെത്തിച്ച ജീവിതമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു മണല്‍വാരി തൊഴിലാളി ആയി ഉമ്മയോടും ഗര്‍ഭിണിയായ ഭാര്യ(സൈനു)യോടുമൊപ്പം കഴിഞ്ഞിരുന്ന നജീബ് എന്ന മനുഷ്യന്‍ ജോലിക്കുള്ള വിസയുമായാണ് ഗള്‍ഫില്‍ എത്തിച്ചേരുന്നത്. ഗള്‍ഫില്‍ പോകുന്ന ഏതൊരു മലയാളി യുവാവിനും ഉണ്ടാകുന്ന സ്വപ്‌നങ്ങള്‍ മാത്രമേ നജീബിനും ഉണ്ടായിരുന്നുള്ളൂ."
പുറം ലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാനാവാതെ, ഇന്നെന്താണ് ദിവസമെന്നും തീയതിയെന്നും പോലും തിരിച്ചറിയാനാകാതെ, മരുഭൂമി ചുട്ടുപഴുക്കുമ്പോഴും തണുപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞ നിര്‍വ്വികാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ് ആടുജീവിതം.
കൃത്യമായിപ്പറഞ്ഞാല്‍, 3 വര്‍ഷവും 4 മാസവും 9 ദിവസവുമാണ് സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ അകന്ന്, മതിലുകളൊന്നുമില്ലാത്ത മരുഭൂമിയിലാണെങ്കിലും ഒറ്റപ്പെടലിന്റെ വന്മതിലിനുള്ളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നജീബിന് കഴിച്ചുകൂട്ടേണ്ടി വരുന്നത്.
വീട്, കുടുംബം, നാട്, നാട്ടുകാര്‍ എന്നൊക്കെപ്പറയുന്നത് ബാക്കിയുള്ള ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാദ്ധ്യതയില്ലാത്ത ഒന്നാണെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴും ദൈവം കനിഞ്ഞുനല്‍കിയിരിക്കുന്നതെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് കഴിഞ്ഞുകൂടേണ്ടി വരുന്ന ഒരു അവസ്ഥ ഭാവനയില്‍പ്പോലും ഒരോ വായനക്കാരനും നടുക്കമാണുണ്ടാക്കുക. 'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും. വായിച്ചില്ലെങ്കില്‍ വളയും.' കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഒരു ഓര്‍മയ്ക്കായ് കുറിക്കുന്നു.
ലോക പുസ്തകദിനം വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പുതിയ ഭാഷയും ഭാവുകത്വവും തേടാനുള്ള പ്രേരണയാവട്ടെ..
✍️ നിസാം പള്ളത്തടുക്ക