ആലംപാടി: പൗര പ്രമുഖനും കാസര്‍കോട് നഗരത്തിലെ വസ്ത്ര വ്യാപാരിയുമായിരുന്ന മുബാറക്ക് അബ്ബാസ് ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.
അബൂബക്കര്‍ ഖാദിരി എര്‍മാളം പ്രാര്‍ത്ഥന നടത്തി. ഐ.എന്‍.എല്‍ ശാഖാ സെക്രട്ടറി ഖാദര്‍ എരിയപ്പാടി സ്വാഗതം പറഞ്ഞു. മുഹമ്മദ് മേനത്ത് അധ്യക്ഷത വഹിച്ചു. ആലംപാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. മമ്മിഞ്ഞി ഉദ്ഘാടനം ചെയ്തു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം, ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷാഫി സന്തോഷ്നഗര്‍, മുസ്ലീം ലീഗ് ശാഖാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന് ഖാസി, ഖാദര്‍ ഹാജി എരിയപ്പാടി, കെ.അബ്ദുല്ല കുഞ്ഞി ഹാജി, സാദിഖ് മുബാറക്ക്, ഹമീദ് മിഹ്റാജ്, അഹമ്മദ് മിഹ്റാജ്, മൗലവി അബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിച്ചു.