കാസര്‍കോട് ഒരുങ്ങി; പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം നാളെ തുടങ്ങും
കാസര്‍കോട്: നാളെയും മറ്റന്നാളുമായി കാസര്‍കോട്ട് നടക്കുന്ന ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍-ജി.ഡി.എസ്. (എന്‍.എഫ്.പി.ഇ.) നാലാം അഖിലേന്ത്യാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മാസങ്ങളായി വിവിധ പരിപാടികള്‍ നടന്നുവരികയാണ്. നാളെ രാവിലെ എട്ടിന് മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ എം. കൃഷ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. വീരേന്ദര്‍ ശര്‍മ്മ അധ്യക്ഷത വഹിക്കും.3 മണിക്ക് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു. നഗരം ചുറ്റി സന്ധ്യാരാഗം […]

കാസര്‍കോട്: നാളെയും മറ്റന്നാളുമായി കാസര്‍കോട്ട് നടക്കുന്ന ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍-ജി.ഡി.എസ്. (എന്‍.എഫ്.പി.ഇ.) നാലാം അഖിലേന്ത്യാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മാസങ്ങളായി വിവിധ പരിപാടികള്‍ നടന്നുവരികയാണ്. നാളെ രാവിലെ എട്ടിന് മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ എം. കൃഷ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. വീരേന്ദര്‍ ശര്‍മ്മ അധ്യക്ഷത വഹിക്കും.
3 മണിക്ക് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു. നഗരം ചുറ്റി സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സമാപിക്കും. പൊതുസമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി പി. കരുണാകരന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് അലോഷി ആദംസ് അവതരിപ്പിക്കുന്ന ഗസലും വിവിധ കലാപരിപാടികളും അരങ്ങേറും. ഒമ്പതിന് രാവിലെ 9 മണി മുതല്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 650ല്‍പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബരജാഥ നടത്തി. പി. കരുണാകരന്‍, പി.വി രാജേന്ദ്രന്‍, കെ. ഹരിദാസ്, കെ. രാഘവന്‍, കെ.പി ഗംഗാധരന്‍, വി. ചന്ദ്രന്‍, അരവിന്ദന്‍ കെ, രാഘവന്‍ കുണിയേരി തുടങ്ങിയര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ പതാകജാഥ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കണ്ണൂര്‍ പയ്യാമ്പലത്തെ ഇന്ന് ഉദ്ഘാടനം ചെയ്തു.