അജ്‌വാ ഫൗണ്ടേഷന്‍ പാലിയേറ്റീവ് ദിനമാചരിച്ചു
കാസര്‍കോട്: പെയ്ന്‍ ആന്റ് പാലിയേറ്റീവ് ദിനത്തില്‍, നിര്‍ദ്ധനരായതും മാരക രോഗത്തിനടിമകളുമായ കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനവുമായി അജ്‌വാ ഫൗണ്ടേഷന്‍. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച്, പാലിയേറ്റീവ് രോഗികള്‍ക്ക് വേണ്ടി പ്രോട്ടീന്‍ പൗഡറും പുതപ്പും സൗജന്യമായി നല്‍കി. ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. പാലിയേറ്റീവ് രോഗികള്‍ക്കുള്ള പ്രോട്ടീന്‍ പൗഡറും പുതപ്പുകളും അജ്‌വാ […]

കാസര്‍കോട്: പെയ്ന്‍ ആന്റ് പാലിയേറ്റീവ് ദിനത്തില്‍, നിര്‍ദ്ധനരായതും മാരക രോഗത്തിനടിമകളുമായ കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനവുമായി അജ്‌വാ ഫൗണ്ടേഷന്‍.
ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച്, പാലിയേറ്റീവ് രോഗികള്‍ക്ക് വേണ്ടി പ്രോട്ടീന്‍ പൗഡറും പുതപ്പും സൗജന്യമായി നല്‍കി. ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. പാലിയേറ്റീവ് രോഗികള്‍ക്കുള്ള പ്രോട്ടീന്‍ പൗഡറും പുതപ്പുകളും അജ്‌വാ ഫൗണ്ടേഷന് ഭാരവാഹികളായ മുസ്തഫ ബാലടുക്ക, ശരീഫ് മുഗു എന്നിവര്‍ ചേര്‍ന്ന് ഡോ. ഷമീമ തന്‍വീറിന് കിറ്റുകള്‍ കൈമാറി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ മക്കാര്‍ മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് രാജേഷ്, ജൂനിയര്‍ എച്ച്.ഐ ഹാസിഫ് സുലൈമാന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.