നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് എ.ഐ.സി.സി

കൊച്ചി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനം പേര്‍ പുതുമുഖങ്ങളായിരിക്കുമെന്ന് എ.ഐ.സി.സി നറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. യുവാക്കള്‍ക്കും വനിതകള്‍ക്കും ലിസ്റ്റില്‍ മുന്‍തൂക്കം ലഭിക്കുമെന്നും പകുതി സീറ്റില്‍ മുതിര്‍ന്ന നേതാക്കളാകും മത്സരിക്കുകയെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ളയാളാണ് താരിഖ് അന്‍വര്‍. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള മാനദണ്ഡം വിജയസാധ്യത മാത്രമാണ്. മികച്ച പ്രതിച്ഛായ ഉള്ളവര്‍ക്കും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്‍കിയവര്‍ക്കും മാത്രമേ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന […]

കൊച്ചി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനം പേര്‍ പുതുമുഖങ്ങളായിരിക്കുമെന്ന് എ.ഐ.സി.സി നറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. യുവാക്കള്‍ക്കും വനിതകള്‍ക്കും ലിസ്റ്റില്‍ മുന്‍തൂക്കം ലഭിക്കുമെന്നും പകുതി സീറ്റില്‍ മുതിര്‍ന്ന നേതാക്കളാകും മത്സരിക്കുകയെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ളയാളാണ് താരിഖ് അന്‍വര്‍.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള മാനദണ്ഡം വിജയസാധ്യത മാത്രമാണ്. മികച്ച പ്രതിച്ഛായ ഉള്ളവര്‍ക്കും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്‍കിയവര്‍ക്കും മാത്രമേ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഇതിനായി നിര്‍ദേശങ്ങള്‍ നല്‍കി.

ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക രൂപവത്കരിക്കുക. വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, എന്‍.ജി.ഒകള്‍ തുടങ്ങിയ വിഭാഗങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കും. ഡി.സി.സികളും തെരഞ്ഞെടുപ്പ് കമ്മിറ്റികളും സ്ഥാനാര്‍ഥി നിര്‍ണയ നടപടി തുടങ്ങിയിട്ടുണ്ട്.

Related Articles
Next Story
Share it