രാഹുല്‍ഗാന്ധിക്കെതിരായ നടപടി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: നിരവധി തവണ കള്ളക്കേസുകള്‍ ഉണ്ടാക്കി രാഹുല്‍ ഗാന്ധിയെ വേട്ടയാടിയ നരേന്ദ്ര മോദി സര്‍ക്കാര്‍ മോദിയുടെ അടുത്ത ചങ്ങാതിയായ അദാനിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് പാര്‍ലമെന്റിലും പുറത്തും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനും രാഹുല്‍ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിക്കെതിരെ കാസര്‍കോട് ഡി.സി.സി കാഞ്ഞങ്ങാട്ട് നടത്തിയ വായ്മൂടികെട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു പി.കെ ഫൈസല്‍. ഹോസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ നിന്നാരംഭിച്ച […]

കാഞ്ഞങ്ങാട്: നിരവധി തവണ കള്ളക്കേസുകള്‍ ഉണ്ടാക്കി രാഹുല്‍ ഗാന്ധിയെ വേട്ടയാടിയ നരേന്ദ്ര മോദി സര്‍ക്കാര്‍ മോദിയുടെ അടുത്ത ചങ്ങാതിയായ അദാനിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് പാര്‍ലമെന്റിലും പുറത്തും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനും രാഹുല്‍ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിക്കെതിരെ കാസര്‍കോട് ഡി.സി.സി കാഞ്ഞങ്ങാട്ട് നടത്തിയ വായ്മൂടികെട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു പി.കെ ഫൈസല്‍. ഹോസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ നിന്നാരംഭിച്ച പ്രതിഷേധം കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു.
വിനോദ് കുമാര്‍ പള്ളയില്‍ വീട് അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണന്‍ സ്വാഗതവും എന്‍.കെ രത്‌നാകരന്‍ നന്ദിയും പറഞ്ഞു. അഡ്വ. പി.വി. സുരേഷ്, എം. കുഞ്ഞികൃഷ്ണന്‍, കെ.പി. മോഹനന്‍, പ്രവീണ്‍ തോയമ്മല്‍, അനില്‍ വാഴുന്നോറടി, പത്മരാജന്‍ ഐങ്ങോത്ത്, കെ.കെ. ബാബു, മനാഫ് നുള്ളിപ്പാടി, എച്ച്.എല്‍ അശോക്, പി.വി. ചന്ദ്രശേഖരന്‍, ഷിബിന്‍ ഉപ്പിലക്കൈ, ശ്രീദേവി, ഡോ. ദിവ്യാ, ഡിറ്റോ ജോസഫ്, രാഹുല്‍ രാം നഗര്‍ സംസാരിച്ചു.

Related Articles
Next Story
Share it