രസതന്ത്രമായി അഭിനയ ശരീരം; ഒരു സംഘം ചലച്ചിത്രകാരന്‍മാരുടെ നേതൃത്വത്തില്‍ സണ്‍ഡെ തീയേറ്ററിന്റെ ത്രിദിന ക്യാമ്പ്
കാസര്‍കോട്: പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന രസതന്ത്രമാണ് അഭിനയമെന്ന പാഠത്തിലൂന്നി ഒരു സംഘം ചലചിത്രകാരന്‍മാര്‍ നേതൃത്വം കൊടുക്കുന്ന ചലച്ചിത്ര അഭിനയ ക്യാമ്പ് കാണുന്നവരിലും കാഴ്ചരസമാകുന്നു.പ്രശസ്ത സിനിമാ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രിയനന്ദനന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ ജില്ലയിലെ മുതിര്‍ന്നവരും കുട്ടികളുമായി 75 പേര്‍ പങ്കെടുക്കുന്നു. 'അഭിനയശരീരം' എന്ന പേരില്‍ ഏറെ വ്യത്യസ്തയോടെയാണ് ക്യാമ്പ് ഒരുക്കുന്നത്.നാടക അഭിനയത്തില്‍ നിന്ന് ചലച്ചിത്രാഭിനയം എങ്ങനെ വ്യത്യസ്തമാകുന്നു എന്നുള്ളതാണ് ക്യാമ്പ്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡെ തീയേറ്ററിന്റെ മൂന്നുദിവസത്തെ ക്യാമ്പിനാണ് […]

കാസര്‍കോട്: പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന രസതന്ത്രമാണ് അഭിനയമെന്ന പാഠത്തിലൂന്നി ഒരു സംഘം ചലചിത്രകാരന്‍മാര്‍ നേതൃത്വം കൊടുക്കുന്ന ചലച്ചിത്ര അഭിനയ ക്യാമ്പ് കാണുന്നവരിലും കാഴ്ചരസമാകുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രിയനന്ദനന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ ജില്ലയിലെ മുതിര്‍ന്നവരും കുട്ടികളുമായി 75 പേര്‍ പങ്കെടുക്കുന്നു. 'അഭിനയശരീരം' എന്ന പേരില്‍ ഏറെ വ്യത്യസ്തയോടെയാണ് ക്യാമ്പ് ഒരുക്കുന്നത്.
നാടക അഭിനയത്തില്‍ നിന്ന് ചലച്ചിത്രാഭിനയം എങ്ങനെ വ്യത്യസ്തമാകുന്നു എന്നുള്ളതാണ് ക്യാമ്പ്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡെ തീയേറ്ററിന്റെ മൂന്നുദിവസത്തെ ക്യാമ്പിനാണ് തുടക്കമായത്.
നെരൂദ ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി. ഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
തീയേറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍ സ്വാഗതവും മണികണ്ഠന്‍ കാവുങ്കാല്‍ നന്ദിയും പറഞ്ഞു.
പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് തീയേറ്റര്‍ പഠനം പൂര്‍ത്തിയാക്കിയ അഡ്വ. എന്‍.എസ് താര, ഷിനില്‍ വടകര, മണിപ്രസാദ് ചലച്ചിത്ര നടന്‍മാരായ അനൂപ് ചന്ദ്രന്‍, രാജേഷ് മാധവന്‍, ബാബു അന്നൂര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ക്ലാസെടുക്കും.