വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കാസര്‍കോട്: കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. അണങ്കൂര്‍ കൊല്ലമ്പാടി ഹൗസിലെ ഷാനവാസ് എന്ന ഷാനു (36) ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളില്‍ ഷാനവാസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഷാനവാസിനെ വീട്ടില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് […]

കാസര്‍കോട്: കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. അണങ്കൂര്‍ കൊല്ലമ്പാടി ഹൗസിലെ ഷാനവാസ് എന്ന ഷാനു (36) ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളില്‍ ഷാനവാസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഷാനവാസിനെ വീട്ടില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.