മുത്തലിബ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍

ഉപ്പള: മുത്തലിബ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി ദേവനഹള്ളിയിലെ സയ്ദ് ആഷിഫി(42)നെയാണ് അറസ്റ്റ് ചെയ്തത്. 2013 ഒക്ടോബര്‍ 24ന് രാത്രി കാര്‍ ഓടിച്ച് മണ്ണംകുഴിയിലെ ഫ്‌ളാറ്റിലേക്ക് പോകുമ്പോള്‍ മണ്ണംകുഴി മൈതാനത്തിന് സമീപത്ത് വെച്ച് കാലിയ റഫീഖും സംഘവും മുത്തലിബിനെ വെടിവെച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആഴ്ച്ചകള്‍ക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷം ആഷിഫ് പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചതിനെ […]

ഉപ്പള: മുത്തലിബ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി ദേവനഹള്ളിയിലെ സയ്ദ് ആഷിഫി(42)നെയാണ് അറസ്റ്റ് ചെയ്തത്. 2013 ഒക്ടോബര്‍ 24ന് രാത്രി കാര്‍ ഓടിച്ച് മണ്ണംകുഴിയിലെ ഫ്‌ളാറ്റിലേക്ക് പോകുമ്പോള്‍ മണ്ണംകുഴി മൈതാനത്തിന് സമീപത്ത് വെച്ച് കാലിയ റഫീഖും സംഘവും മുത്തലിബിനെ വെടിവെച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആഴ്ച്ചകള്‍ക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷം ആഷിഫ് പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിലാവുന്നത്. കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it