യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ആദൂര്‍: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മാസ്തിക്കുണ്ടിലെ ജമാലുദ്ദീനാ(36)ണ് അറസ്റ്റിലായത്. പൊവ്വലിലെ യൂനുസി(28)നെ അക്രമിച്ചതിനാണ് കേസ്. കഴിഞ്ഞമാസം 13ന് ബോവിക്കാനം ടൗണിലേക്ക് യൂനുസ് മാസ്‌ക് വാങ്ങാനെത്തിയപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു. ഒളിവില്‍ പോയ ജമാലുദ്ദീന്‍ നാട്ടിലെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയ ആദൂര്‍ അഡീ. എസ്.ഐ മോഹനന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

ആദൂര്‍: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മാസ്തിക്കുണ്ടിലെ ജമാലുദ്ദീനാ(36)ണ് അറസ്റ്റിലായത്. പൊവ്വലിലെ യൂനുസി(28)നെ അക്രമിച്ചതിനാണ് കേസ്. കഴിഞ്ഞമാസം 13ന് ബോവിക്കാനം ടൗണിലേക്ക് യൂനുസ് മാസ്‌ക് വാങ്ങാനെത്തിയപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു.
ഒളിവില്‍ പോയ ജമാലുദ്ദീന്‍ നാട്ടിലെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയ ആദൂര്‍ അഡീ. എസ്.ഐ മോഹനന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it