ജീപ്പില്‍ എം.ഡി.എം.എ കടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

ആദൂര്‍: ടാര്‍ ജീപ്പില്‍ 29 ഗ്രാം എം.ഡി.എം.എ കടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന രണ്ട് പ്രതികളെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. മാങ്ങാട് ആര്യടുക്കം സ്വദേശിയും ഈച്ചിലങ്കോട് താമസക്കാരനുമായ മുനീര്‍(28), മുളിയാര്‍ മൂലടുക്കത്തെ നിസാമുദ്ദീന്‍(27) എന്നിവരെയാണ് കാസര്‍കോട് കോടതി ഇന്നലെ ആദൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. മെയ് 15ന് വൈകിട്ട് നാല് മണിയോടെയാണ് 29 ഗ്രാം എം.ഡി.എം.എയുമായി മുനീറും നിസാമുദ്ദീനും പൊലീസ് പിടിയിലായത്. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം […]

ആദൂര്‍: ടാര്‍ ജീപ്പില്‍ 29 ഗ്രാം എം.ഡി.എം.എ കടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന രണ്ട് പ്രതികളെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. മാങ്ങാട് ആര്യടുക്കം സ്വദേശിയും ഈച്ചിലങ്കോട് താമസക്കാരനുമായ മുനീര്‍(28), മുളിയാര്‍ മൂലടുക്കത്തെ നിസാമുദ്ദീന്‍(27) എന്നിവരെയാണ് കാസര്‍കോട് കോടതി ഇന്നലെ ആദൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. മെയ് 15ന് വൈകിട്ട് നാല് മണിയോടെയാണ് 29 ഗ്രാം എം.ഡി.എം.എയുമായി മുനീറും നിസാമുദ്ദീനും പൊലീസ് പിടിയിലായത്. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആദൂര്‍ എസ്.ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. അതിര്‍ത്തി പ്രദേശമായ പഞ്ചിക്കല്ലില്‍ ആദൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എം.ഡി.എം.എയുമായി വരികയായിരുന്ന ജീപ്പ് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. എസ്.ഐയും സംഘവും പൊലീസ് വാഹനം ഒഴിവാക്കി ടിപ്പര്‍ലോറിയില്‍ ജീപ്പിനെ പിന്തുടര്‍ന്നു. കുണ്ടാര്‍ പാലത്തിനടുത്തെത്തിയപ്പോള്‍ ടിപ്പര്‍ലോറി ജീപ്പിന് കുറുകെയിട്ട് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജീപ്പ് പരിശോധിച്ചപ്പോഴാണ് 29 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മയക്കുമരുന്നും ജീപ്പും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന ഉറവിടം മനസിലാക്കുന്നതിനും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമാണ് രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയത്.

Related Articles
Next Story
Share it