പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇടക്കാല ജാമ്യം നേടി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
മംഗളൂരു: മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2008ല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇടക്കാല ജാമ്യം നേടി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്കുശേഷം ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ സിര്‍സി ഇലസൂര്‍ സ്വദേശി വെങ്കിടേശ രാമ ബോവിയെയാണ് കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വെങ്കിടേശക്ക് മംഗളൂരു നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴ് വര്‍ഷം തടവും 4000 രൂപ പിഴയും 2009ല്‍ വിധിച്ചിരുന്നു. […]

മംഗളൂരു: മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2008ല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇടക്കാല ജാമ്യം നേടി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്കുശേഷം ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ സിര്‍സി ഇലസൂര്‍ സ്വദേശി വെങ്കിടേശ രാമ ബോവിയെയാണ് കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വെങ്കിടേശക്ക് മംഗളൂരു നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴ് വര്‍ഷം തടവും 4000 രൂപ പിഴയും 2009ല്‍ വിധിച്ചിരുന്നു. ശിക്ഷ അനുഭവിച്ച് വെങ്കിടേശ ബെല്‍ഗാവി ജയിലിലായിരുന്നു. വെങ്കിടേശ 2011 ജനുവരിയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങി. പിന്നീട് കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി ഇയാളുടെ ജയില്‍ ശിക്ഷ തുടരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വെങ്കിടേശ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.