പേരുമാറ്റി കഴിഞ്ഞത് നേപ്പാളില്‍; രണ്ടര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: രണ്ടര വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ അനിയക്കാട്ട് ഹൗസില്‍ ആന്റോ ചാക്കോച്ചനെ (28) ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിച്ച് ഇന്ത്യയിലും വിദേശത്തും ഒളിവില്‍ കഴിയുകയായിരുന്നു. ചിറ്റാരിക്കല്‍ സ്റ്റേഷനിലെ മൂന്ന് പോക്‌സോ കേസുകളില്‍ പ്രതിയാണ്. 13 കാരിയെ പീഡിപ്പിച്ചതിനാണ് കേസുകള്‍. ആന്റോ ജാമ്യത്തിലിറങ്ങിയ ശേഷം രണ്ടര വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട് നേപ്പാളിലെത്തി. അവിടെ അനുപ് മേനോന്‍ എന്ന പേരില്‍ […]

കാഞ്ഞങ്ങാട്: രണ്ടര വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ അനിയക്കാട്ട് ഹൗസില്‍ ആന്റോ ചാക്കോച്ചനെ (28) ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിച്ച് ഇന്ത്യയിലും വിദേശത്തും ഒളിവില്‍ കഴിയുകയായിരുന്നു. ചിറ്റാരിക്കല്‍ സ്റ്റേഷനിലെ മൂന്ന് പോക്‌സോ കേസുകളില്‍ പ്രതിയാണ്. 13 കാരിയെ പീഡിപ്പിച്ചതിനാണ് കേസുകള്‍. ആന്റോ ജാമ്യത്തിലിറങ്ങിയ ശേഷം രണ്ടര വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട് നേപ്പാളിലെത്തി. അവിടെ അനുപ് മേനോന്‍ എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു.
അതിനിടെ ആന്റോയുടെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പുതിയ പേരില്‍ പാസ്‌പോര്‍ട്ട് എടുക്കാനായി നേപ്പാളില്‍ നിന്നും മുംബൈയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ അരുണന്‍, ഡ്രൈവര്‍ രാജന്‍, കാഞ്ഞങ്ങാട് ഡി.വൈഎസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡംഗങ്ങളായ ഷാജു, നികേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it