യുവാവിനെ പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവാവിനെ പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി കൂവപ്പാറയിലെ അജീഷി(32)നെയാണ് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ സ്വദേശി സ്വരൂപിനെ(30)യാണ് അജീഷ് പെട്രോള്‍ ബോംബെറിഞ്ഞ് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചത്. ജൂലായ് 11നാണ് കേസിനാസ്പദമായ സംഭവം. കൂവപ്പാറയില്‍ സ്വരൂപ് നടന്നപോകുമ്പോഴാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ സ്വരൂപ് ആസ്പത്രിയില്‍ ചികിത്സയിലാണ്. കര്‍ണ്ണാടകയിലും മറ്റും ഒളിവില്‍ കഴിഞ്ഞ അജീഷ് അമ്പലത്തറയില്‍ വാടകക്ക് താമസിക്കുന്നതിനിടെ ചിറ്റാരിക്കാല്‍ പൊലീസ് പിടികൂടുകയായിരുന്നു. […]

കാഞ്ഞങ്ങാട്: യുവാവിനെ പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി കൂവപ്പാറയിലെ അജീഷി(32)നെയാണ് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ സ്വദേശി സ്വരൂപിനെ(30)യാണ് അജീഷ് പെട്രോള്‍ ബോംബെറിഞ്ഞ് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചത്. ജൂലായ് 11നാണ് കേസിനാസ്പദമായ സംഭവം. കൂവപ്പാറയില്‍ സ്വരൂപ് നടന്നപോകുമ്പോഴാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ സ്വരൂപ് ആസ്പത്രിയില്‍ ചികിത്സയിലാണ്. കര്‍ണ്ണാടകയിലും മറ്റും ഒളിവില്‍ കഴിഞ്ഞ അജീഷ് അമ്പലത്തറയില്‍ വാടകക്ക് താമസിക്കുന്നതിനിടെ ചിറ്റാരിക്കാല്‍ പൊലീസ് പിടികൂടുകയായിരുന്നു. എ.എസ്.ഐ ഷാജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബാബുരാജ്, ജയരാജന്‍, ഹോംഗാര്‍ഡ് ജോസ് തോമസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അജീഷ് നേരത്തെ കേസില്‍ പ്രതിയാണ്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനെ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം.

Related Articles
Next Story
Share it