പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യൂര്‍ ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളില്‍ പട്ടാപ്പകല്‍ വീടിന്റെ പൂട്ട് പൊളിച്ച് ഷെല്‍ഫ് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ഗാര്‍ഡര്‍ വളപ്പില്‍ പി.എച്ച് ആസിഫ് (21) ആണ് അറസ്റ്റിലായത്. നിരവധി മോഷണ, നര്‍ക്കോട്ടിക് കേസുകളിലും പ്രതിയാണ്. സബ് ഇന്‍സ്‌പെക്ടര്‍ കെ. അജിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആസിഫിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ […]

കാഞ്ഞങ്ങാട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യൂര്‍ ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളില്‍ പട്ടാപ്പകല്‍ വീടിന്റെ പൂട്ട് പൊളിച്ച് ഷെല്‍ഫ് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ഗാര്‍ഡര്‍ വളപ്പില്‍ പി.എച്ച് ആസിഫ് (21) ആണ് അറസ്റ്റിലായത്. നിരവധി മോഷണ, നര്‍ക്കോട്ടിക് കേസുകളിലും പ്രതിയാണ്. സബ് ഇന്‍സ്‌പെക്ടര്‍ കെ. അജിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആസിഫിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ അജിത, ബാബു എന്നിവരെ കൂടാതെ എ.എസ്.ഐ സുഗുണന്‍, എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ സജിത്ത്, കമല്‍, കുമാര്‍, രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it