25വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
ബദിയടുക്ക: 25 വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന വാറണ്ട് പ്രതി അറസ്റ്റില്‍.കര്‍ണ്ണാടക മടിക്കേരി ആസത്തൂരിലെ അബ്ബാസിനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.25 വര്‍ഷം മുമ്പ് ബദ്രംപള്ളയില്‍ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടിയ കേസില്‍ പ്രതിയായ അബ്ബാസ് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.ഇതേതുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബദിയടുക്ക ഇന്‍സ്പെക്ടര്‍ സുധീര്‍, എസ്.ഐ അന്‍സാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഹമ്മദ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ മടിക്കേരിയില്‍ വെച്ചാണ് അബ്ബാസിനെ […]

ബദിയടുക്ക: 25 വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന വാറണ്ട് പ്രതി അറസ്റ്റില്‍.
കര്‍ണ്ണാടക മടിക്കേരി ആസത്തൂരിലെ അബ്ബാസിനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
25 വര്‍ഷം മുമ്പ് ബദ്രംപള്ളയില്‍ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടിയ കേസില്‍ പ്രതിയായ അബ്ബാസ് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബദിയടുക്ക ഇന്‍സ്പെക്ടര്‍ സുധീര്‍, എസ്.ഐ അന്‍സാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഹമ്മദ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ മടിക്കേരിയില്‍ വെച്ചാണ് അബ്ബാസിനെ പിടികൂടിയത്. തുടര്‍ന്ന് ബദിയടുക്കയിലെത്തിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.