പോക്‌സോ കേസിലെ പ്രതി മംഗളൂരു ജില്ലാ കോടതിയുടെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
മംഗളൂരു: പോക്സോ കേസില്‍ പ്രതിയായ യുവാവ് മംഗളൂരു ജില്ലാ കോടതിയുടെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. കിനിയ സ്വദേശി രവിരാജ് (31) ആണ് ആത്മഹത്യ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ രവിരാജിനെ ഉള്ളാള്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ പ്രതി അഭിഭാഷകന്‍ മുഖേന ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി രവിരാജിനെ ഇന്നലെ മംഗളൂരു ജില്ലാ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. […]

മംഗളൂരു: പോക്സോ കേസില്‍ പ്രതിയായ യുവാവ് മംഗളൂരു ജില്ലാ കോടതിയുടെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. കിനിയ സ്വദേശി രവിരാജ് (31) ആണ് ആത്മഹത്യ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ രവിരാജിനെ ഉള്ളാള്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ പ്രതി അഭിഭാഷകന്‍ മുഖേന ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി രവിരാജിനെ ഇന്നലെ മംഗളൂരു ജില്ലാ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ആറാംനിലയിലുള്ള കോടതി ഹാളില്‍ നിന്ന് വരാന്തയിലേക്ക് വന്ന രവിരാജ് പൊടുന്നനെ താഴേക്ക് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. തനിക്കെതിരെ വ്യാജപോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് രവിരാജ് പറഞ്ഞിരുന്നുവെന്നും കേസില്‍ പ്രതിയായതോടെ ഇയാള്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്നും
ബാര്‍ കൗണ്‍സില്‍ പ്രസിഡണ്ട് അഡ്വ. സച്ചിന്‍ പറഞ്ഞു. രവിരാജിന് ജാമ്യം കിട്ടുന്നതിനുവേണ്ടിയുള്ള ശ്രമം തുടരുന്നതിനിടെയാണ് ആത്മഹത്യയെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരുവിലെ കോടതി സമുച്ചയത്തില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രതി മംഗളൂരു കോടതിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.