പോക്‌സോ കേസിലെ പ്രതിയെ വനിതാ എസ്.ഐയും സംഘവും സിനിമാ സ്റ്റൈലില്‍ ചേസിംഗ് ചെയ്ത് പിടികൂടി

കോട്ടയം: പോക്‌സോ കേസിലെ പ്രതിയെ വനിതാ എസ്.ഐയും സംഘവും സിനിമാ സ്റ്റൈലില്‍ ചേസിംഗ് ചെയ്ത് പിടികൂടി. രാമപുരം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചക്കാമ്പുഴ വലിയമരുത് ഭാഗത്ത് വച്ചാണ് പോക്‌സോ കേസിലെ പ്രതിയും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയുമായ മുളക്കുളം പെരുവ അവര്‍മ്മ കാപ്പിക്കരയില്‍ ആകാശിനെ(26) സാഹസികമായി കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. ആകാശ് വാഹനമിടിപ്പിച്ചതിനെത്തുടര്‍ന്നു കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐ ശാന്തി കെ. ബാബു, പൊലീസുകാരായ രജീഷ്, ജോഷി, രഞ്ജിത്ത്, ബിജുജോണ്‍, അനൂപ്, ജയേഷ് […]

കോട്ടയം: പോക്‌സോ കേസിലെ പ്രതിയെ വനിതാ എസ്.ഐയും സംഘവും സിനിമാ സ്റ്റൈലില്‍ ചേസിംഗ് ചെയ്ത് പിടികൂടി. രാമപുരം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചക്കാമ്പുഴ വലിയമരുത് ഭാഗത്ത് വച്ചാണ് പോക്‌സോ കേസിലെ പ്രതിയും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയുമായ മുളക്കുളം പെരുവ അവര്‍മ്മ കാപ്പിക്കരയില്‍ ആകാശിനെ(26) സാഹസികമായി കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. ആകാശ് വാഹനമിടിപ്പിച്ചതിനെത്തുടര്‍ന്നു കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐ ശാന്തി കെ. ബാബു, പൊലീസുകാരായ രജീഷ്, ജോഷി, രഞ്ജിത്ത്, ബിജുജോണ്‍, അനൂപ്, ജയേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളം സ്റ്റേഷനില്‍ പോക്‌സോ കേസില്‍ വാറണ്ട് പ്രതിയായ ആകാശ് കാറില്‍ പാലാ റൂട്ടില്‍ പോകുന്നുണ്ടെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് വനിതാ എസ്‌ഐയും പൊലീസുകാരും ജീപ്പില്‍ പിന്തുടര്‍ന്നത്. പാലായിലെത്തിയ ആകാശ് പൊലീസ് പിന്നാലെ വരുന്നതു കണ്ട് അതിവേഗം ഈരാറ്റുപേട്ടയിലേക്ക് കാറോടിച്ചു. ഈരാറ്റുപേട്ട ടൗണിന് സമീപം ആകാശിന്റെ കാര്‍ കൂത്താട്ടുകുളം പൊലീസ് തടഞ്ഞെങ്കിലും വഴിയിലിറങ്ങിനിന്ന പോലീസിനുനേരെ അതിവേഗം കാര്‍ ഓടിച്ചുവന്നു വാഹനം തട്ടിയിട്ട് കടന്നുപോയി. എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു.

Related Articles
Next Story
Share it