കര്‍ണാടക പുത്തൂരില്‍ 20 വര്‍ഷം മുമ്പ് ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ 20 വര്‍ഷം മുമ്പ് ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പഞ്ചമി വിശ്വ എന്ന വിശ്വനാഥ് ഷെട്ടിയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (അഞ്ച്) കോടതി ശിക്ഷിച്ചത്. ബിസിനസുകാരനായ പുത്തൂര്‍ സൂത്രബെട്ട് സ്വദേശി വിശ്വനാഥറായി കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിശ്വനാഥ് ഷെട്ടിക്ക് ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക […]

പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ 20 വര്‍ഷം മുമ്പ് ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പഞ്ചമി വിശ്വ എന്ന വിശ്വനാഥ് ഷെട്ടിയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (അഞ്ച്) കോടതി ശിക്ഷിച്ചത്. ബിസിനസുകാരനായ പുത്തൂര്‍ സൂത്രബെട്ട് സ്വദേശി വിശ്വനാഥറായി കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിശ്വനാഥ് ഷെട്ടിക്ക് ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ എട്ട് മാസം കൂടി ജയിലില്‍ കഴിയണം. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ജയിലില്‍ കഴിയാന്‍ കോടതി ഉത്തരവിട്ടു.
പിഴത്തുകയില്‍ 60,000 രൂപ കൊല്ലപ്പെട്ട വിശ്വനാഥ് റായിയുടെ ഭാര്യക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവീണ്‍ കുമാര്‍ ഹാജരായി.

Related Articles
Next Story
Share it