ജയിലില്‍ കഴിയുന്ന കാപ്പ കേസിലെ പ്രതി യുവാവിനെ ഫോണില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; കേസ്

കാസര്‍കോട്: കാപ്പ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിരവധി കേസുകളിലെ പ്രതി സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു.കൊലയുള്‍പ്പെടെ പത്തിലേറെ കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷി(33)നെതിരെയാണ് കേസ്. കാപ്പ ചുമത്തി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മഹേഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അതിനിടെയാണ് സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.കൊലപാതകം, വര്‍ഗീയ […]

കാസര്‍കോട്: കാപ്പ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിരവധി കേസുകളിലെ പ്രതി സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു.
കൊലയുള്‍പ്പെടെ പത്തിലേറെ കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷി(33)നെതിരെയാണ് കേസ്. കാപ്പ ചുമത്തി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മഹേഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അതിനിടെയാണ് സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.
കൊലപാതകം, വര്‍ഗീയ സംഘര്‍ഷം, വധശ്രമം, അക്രമം തുടങ്ങി ഒട്ടേറെ കേസുകള്‍ മഹേഷിനെതിരെയുണ്ട്.

Related Articles
Next Story
Share it