കഞ്ചാവ് കടത്ത് കേസിലെ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍

കാഞ്ഞങ്ങാട്: ഒന്നര കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തു.ചപ്പാരപ്പടവ് ചിമ്മിനിചൂട്ട പള്ള ഹൗസില്‍ വി.പി ജംഷീറിനെ (24) 615 ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡിന്റെയും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജംഷീറിനെ തളിപ്പറമ്പ് ഡി.വൈ.എസ്. പി.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ജംഷീറിനെതിരെ 2021 ല്‍ ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയതുമായി ബന്ധപ്പെട്ട […]

കാഞ്ഞങ്ങാട്: ഒന്നര കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തു.
ചപ്പാരപ്പടവ് ചിമ്മിനിചൂട്ട പള്ള ഹൗസില്‍ വി.പി ജംഷീറിനെ (24) 615 ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡിന്റെയും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജംഷീറിനെ തളിപ്പറമ്പ് ഡി.വൈ.എസ്. പി.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ജംഷീറിനെതിരെ 2021 ല്‍ ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.

Related Articles
Next Story
Share it