കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ചാടിയ മയക്കുമരുന്ന് കേസ് പ്രതിയെ കാസര്‍കോട്ട് വെച്ച് പിടികൂടി

കാസര്‍കോട്: അഞ്ച് മാസം മുമ്പ് കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ചാടിയ മയക്കുമരുന്ന് കേസ് പ്രതിയെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. മൂലടുക്കത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷാദ് ഷെയ്ക്കി(36)നെയാണ് ഇന്ന് രാവിലെ 9.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്. മാര്‍ച്ച് 27ന് അമ്പലത്തറയില്‍വെച്ചാണ് നൗഷാദിനെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടിയത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ടെ ഗുരുവനം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് ദിവസം […]

കാസര്‍കോട്: അഞ്ച് മാസം മുമ്പ് കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ചാടിയ മയക്കുമരുന്ന് കേസ് പ്രതിയെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. മൂലടുക്കത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷാദ് ഷെയ്ക്കി(36)നെയാണ് ഇന്ന് രാവിലെ 9.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്. മാര്‍ച്ച് 27ന് അമ്പലത്തറയില്‍വെച്ചാണ് നൗഷാദിനെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടിയത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ടെ ഗുരുവനം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് ദിവസം പിന്നിട്ടപ്പോഴാണ് നൗഷാദ് ഷെയ്ക്ക് ഇവിടെ നിന്ന് ചാടിയത്. നൗഷാദിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇന്ന് തളങ്കരയിലെ ഒരു സുഹൃത്തിനെ കാണാന്‍ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ പൊലീസ് ജീപ്പ് കുറുകെയിട്ടാണ് പിടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നൗഷാദിനെതിരെ ബദിയടുക്കയിലെ എം.ഡി.എം.എ കേസുണ്ട്. എ.എസ്.ഐ മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍ ബിജോഷ്, ഡ്രൈവര്‍ ജയിംസ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it