മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അണങ്കൂരിലെ അഹമ്മദ് കബീറാ(26)ണ് ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ കോടതിക്ക് സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് പൊലീസുകാരുടെ അകമ്പടിയോടെയാണ് കോടതിയില്‍ എത്തിച്ചത്. വിദ്യാനഗറിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് മുങ്ങിയത്. പ്രതിക്കായി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കി. […]

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അണങ്കൂരിലെ അഹമ്മദ് കബീറാ(26)ണ് ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ കോടതിക്ക് സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് പൊലീസുകാരുടെ അകമ്പടിയോടെയാണ് കോടതിയില്‍ എത്തിച്ചത്. വിദ്യാനഗറിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് മുങ്ങിയത്. പ്രതിക്കായി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കി. രക്ഷപ്പെടാന്‍ സഹായിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഹമ്മദ് കബീറിന് ബദിയടുക്ക, വിദ്യാനഗര്‍, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും മയക്കുമരുന്ന് പിടികൂടിയതിന് കേസുണ്ട്. സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലും പ്രതിയാണ്.

Related Articles
Next Story
Share it