മഞ്ചേശ്വരം: ഹൊസങ്കടിയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ സാദിഖ് (33) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെ ഹൊസങ്കടി കട്ടബസാറിലെ നിഖിലേഷി(31)നാണ് കുത്തേറ്റത്. നിഖിലേഷിന്റെ പരാതിയില്‍ സാദിഖിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.