യുവാവിനെ ബിയര്‍കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ചട്ടഞ്ചാല്‍: യുവാവിനെ പൊട്ടിച്ച ബിയര്‍കുപ്പി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശിയും പരവനടുക്കം ശിവപുരത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഹരീഷിനെ(42)യാണ് മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐമാരായ അനുരൂപ്, പ്രദീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശിവപുരത്ത് നിന്നാണ് ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരവനടുക്കം മച്ചിനടുക്കത്തെ കെ. അഭിലാഷി(29)നെ കുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി പെരുമ്പള കോളിയടുക്കത്തെ ശിവപുരം ക്ഷേത്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് […]

ചട്ടഞ്ചാല്‍: യുവാവിനെ പൊട്ടിച്ച ബിയര്‍കുപ്പി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശിയും പരവനടുക്കം ശിവപുരത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഹരീഷിനെ(42)യാണ് മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐമാരായ അനുരൂപ്, പ്രദീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശിവപുരത്ത് നിന്നാണ് ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരവനടുക്കം മച്ചിനടുക്കത്തെ കെ. അഭിലാഷി(29)നെ കുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി പെരുമ്പള കോളിയടുക്കത്തെ ശിവപുരം ക്ഷേത്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് സംഭവം. ഹരീഷിന്റെ മുറിയിലേക്ക് സ്ത്രീകള്‍ വന്നതിനെ കുറിച്ച് ചോദിച്ച വിരോധത്തില്‍ അഭിലാഷിനെ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിക്കുകയും ബിയര്‍ കുപ്പി പൊട്ടിച്ച് വയറില്‍ കുത്തുകയുമായിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഹരീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.