ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി 7 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 7 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൊന്നക്കാട്ടെ കരീമിനെ (28) യാണ് വെള്ളരിക്കുണ്ട് എ.എസ്.ഐ കെ. രജികുമാര്‍ അറസ്റ്റ് ചെയ്തത്. 2013നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന കരീം ആദിവാസി യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി രഹസ്യകേന്ദ്രത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പൊലീസ് അന്വേഷമാരംഭിച്ചതോടെ കരീം ഒളിവില്‍ പോകുകയാണുണ്ടായത്. തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്നു. കരീമിനെ കണ്ടെത്താനായി വെള്ളരിക്കുണ്ട് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ […]

കാഞ്ഞങ്ങാട്: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 7 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൊന്നക്കാട്ടെ കരീമിനെ (28) യാണ് വെള്ളരിക്കുണ്ട് എ.എസ്.ഐ കെ. രജികുമാര്‍ അറസ്റ്റ് ചെയ്തത്. 2013നാണ് കേസിനാസ്പദമായ സംഭവം.
ഓട്ടോ ഡ്രൈവറായിരുന്ന കരീം ആദിവാസി യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി രഹസ്യകേന്ദ്രത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പൊലീസ് അന്വേഷമാരംഭിച്ചതോടെ കരീം ഒളിവില്‍ പോകുകയാണുണ്ടായത്. തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്നു.
കരീമിനെ കണ്ടെത്താനായി വെള്ളരിക്കുണ്ട് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കരീമിനെ പൊലീസ് പിടികൂടിയത്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it