പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും
കാസര്‍കോട്: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആദൂര്‍ ജയനഗറിലെ യു.കെ നാരായണ(43)ക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 21 മാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.2020 ആഗസ്റ്റ് 15ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാരായണക്കെതിരെ […]

കാസര്‍കോട്: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആദൂര്‍ ജയനഗറിലെ യു.കെ നാരായണ(43)ക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 21 മാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2020 ആഗസ്റ്റ് 15ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാരായണക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ആദൂര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ഇ. രത്‌നാകരനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.