യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍

കുമ്പള: യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ കുമ്പളയില്‍ കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കുമ്പള ശാന്തിപ്പള്ളം ലക്ഷം വീട് കോളനിയിലെ സമൂസ റഷീദിനെ(46)യാണ് ഇന്ന് രാവിലെ ആറ് മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളനിക്ക് സമീപത്താണ് റഷീദിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് തന്നെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളനിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി റഷീദ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. മദ്യലഹരിയില്‍ […]

കുമ്പള: യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ കുമ്പളയില്‍ കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കുമ്പള ശാന്തിപ്പള്ളം ലക്ഷം വീട് കോളനിയിലെ സമൂസ റഷീദിനെ(46)യാണ് ഇന്ന് രാവിലെ ആറ് മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളനിക്ക് സമീപത്താണ് റഷീദിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് തന്നെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളനിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി റഷീദ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. മദ്യലഹരിയില്‍ വാക്തര്‍ക്കമുണ്ടാവുകയും അതിനിടെ അക്രമം നടന്നുവെന്നുമാണ് കരുതുന്നത്. മൃതദേഹത്തിന് സമീപത്ത് രക്തംപുരണ്ട നിലയില്‍ കരിങ്കല്ല് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേരാണ് കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
നാല് വര്‍ഷം മുമ്പ് മധൂര്‍ പട്‌ളയില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തി കാസര്‍കോട് നഗരത്തിന് സമീപത്തെ കിണറില്‍ തള്ളിയ കേസിലെ മൂന്നാം പ്രതിയാണ് റഷീദ്. 2019 ഒക്ടോബര്‍ 20ന് ആനവാതുക്കല്‍ ദിനേശ് ബീഡിക്കമ്പനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമാകുകയും രണ്ടുപ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ റഷീദ് പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോവുകയാണുണ്ടായത്. പിന്നീട് അറസ്റ്റിലായ റഷീദ് ഒരുമാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഒരു വര്‍ഷം മുമ്പ് വരെ റഷീദ് ശാന്തിപ്പള്ളത്തായിരുന്നു താമസം. പിന്നീട് പലയിടങ്ങളിലായി മാറി താമസിച്ചുവരികയായിരുന്നു.
റഷീദിനെതിരെ ഷാനുവധക്കേസ് കൂടാതെ മറ്റുചില കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it