കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഒത്താശ നല്‍കിയത് രാജസ്ഥാന്‍ സ്വദേശിനിയെന്ന് അന്വേഷണറിപ്പോര്‍ട്ട്
കൊച്ചി: കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൊച്ചിയില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവ ദിവസം വാഹനത്തില്‍ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വാഹനത്തില്‍ ഹോട്ടലിന് പുറത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചും പൊതുനിരത്തില്‍ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. ബലാല്‍സംഗത്തിന് രാജസ്ഥാന്‍ സ്വദേശിനി ഡിംപളാണ് ഒത്താശ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ഡിംപളിന് വേണ്ടി കോടതിയില്‍ രണ്ട് […]

കൊച്ചി: കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൊച്ചിയില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവ ദിവസം വാഹനത്തില്‍ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വാഹനത്തില്‍ ഹോട്ടലിന് പുറത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചും പൊതുനിരത്തില്‍ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. ബലാല്‍സംഗത്തിന് രാജസ്ഥാന്‍ സ്വദേശിനി ഡിംപളാണ് ഒത്താശ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ഡിംപളിന് വേണ്ടി കോടതിയില്‍ രണ്ട് പേര്‍ ഹാജരായത് തര്‍ക്കത്തിന് ഇടവരുത്തി. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ആളൂരും അഡ്വ. അഫ്സലുമാണ് കോടതിയില്‍ ഡിംപളിന് വേണ്ടി ഹാജരായത്. കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അഡ്വ. അഫ്സലിനോട് അഡ്വ ആളൂര്‍ ആവശ്യപ്പെട്ടു. ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓര്‍മ്മിപ്പിച്ചു. അതിനിടെ താന്‍ കേസ് ഏല്‍പ്പിച്ചത് അഡ്വ. അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപള്‍ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകര്‍ തമ്മിലെ വാക്കേറ്റം അവസാനിച്ചത്. ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ വാദിച്ചു. എട്ട് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് പരിഗണിച്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇവരുടെ ഫോണുകളടക്കം വരും ദിവസങ്ങളില്‍ പരിശോധിക്കും.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി, ഡിംപള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ മുന്‍പ് സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഡിംപള്‍ വിളിച്ചിട്ടാണ് ഹോട്ടലില്‍ പോയതെന്നും ഹോട്ടലില്‍ വച്ച് തനിക്ക് മയക്കുമരുന്ന് നല്‍കിയോയെന്ന് സംശയിക്കുന്നെന്നും യുവതി പറഞ്ഞിരുന്നു. അവശനിലയിലായ യുവതിയെ പ്രതികളുടെ വാഹനത്തില്‍ കയറ്റിയത് ഡിംപളാണ്.